Learning Disability ( പഠന വൈകല്യം )
ദിയ ആറാം ക്ലാസിലാണ് പഠിക്കുന്നത്. അവൾ ഡാൻസിൽ മിടുക്കിയാണ്. സ്കൂളിനെ പ്രതിനിധീകരിച്ച് ജില്ലാതലത്തിലും, സംസ്ഥാനതലത്തിലുമുള്ള നൃത്ത മത്സരങ്ങളിൽ പങ്കെടുത്ത് അവൾക്ക് ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അവൾ സ്കൂളിലെ അറിയപ്പെടുന്ന ഒരു കുട്ടി ആയിരുന്നു. സ്കൂളിൽ പോകാൻ ദിയയ്ക്ക് വലിയ ഇഷ്ടമായിരുന്നു. എന്നാൽ അധ്യാപകർ അവളോട് വായിക്കാൻ പറയുന്നതും , എഴുതാൻ പറയുന്നതും, കണക്കുകൾ ചെയ്ത് കാണിക്കാൻ പറയുന്നതും അവൾക്ക് ഒരു പേടി സ്വപ്നം ആയിരുന്നു. കാരണം ദിയ ഈ കാര്യങ്ങളിൽ വലിയ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. ദിയയ്ക്ക് അവളുടെ അധ്യാപകർ ബോർഡിൽ എഴുതുന്ന കാര്യങ്ങൾ വായിച്ചെടുക്കാനും മറ്റു കുട്ടികൾ വേഗത്തിൽ എഴുതി എടുക്കുന്നതുപോലെ എഴുതാനും സാധിച്ചിരുന്നില്ല. പഠനത്തിൽ വളരെ പിറകോട്ട് നിൽക്കുന്നതിനാൽ ദിയയ്ക്ക് ക്ലാസിൽ ഒറ്റപ്പെടൽ അനുഭവപ്പെടാൻ തുടങ്ങി. പരീക്ഷകളിൽ നല്ല മാർക്ക് നേടാൻ ദിയ ശ്രമിച്ചിരുന്നെങ്കിലും അവളുടെ പരിശ്രമത്തിനുള്ള ഫലം അവൾക്ക് ലഭിച്ചിരുന്നില്ല. അതോടെ അവൾക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടു. ആ സമയത്ത് ദിയയുടെ ക്ലാസ് ടീച്ചർ അവളെ സ്കൂൾ കൗൺസിലറിൻ്റെയടുത്ത് കൊണ്ടു പോവുകയും കൗൺസിലർ ദിയയുടെ പഠന വൈകല്യങ്ങൾ തിരിച്ചറിഞ്ഞ് (ഡിസ് ലെക്സിയ, ഡിസ് ഗ്രാഫിയ, ഡിസ്കാൽക്കുലിയ ) മാതാപിതാക്കളെ അറിയിക്കുകയും ദിയയെ ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ കാണിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ദിയയുടെ മാതാപിതാക്കൾ അവളെ ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ കാണിക്കുകയും അവരുടെ നിർദ്ധേശപ്രകാരം അവളെ ലേണിംഗ് ഡിസെബിലിറ്റി അസസ്മെൻ്റ് ടെസ്റ്റ്, IQ ടെസ്റ്റ് എന്നിവയ്ക്ക് വിധേയമാക്കുകയും ചെയ്തു. ഇതിലൂടെ ദിയയ്ക്ക് എഴുതുന്നതിനും വായിക്കുന്നതിനും ഗണിതപരമായ കണക്കുകൂട്ടലുകൾ ചെയ്യുന്നതിനും ബുദ്ധിമുട്ടുകളുടെ കാരണങ്ങൾ കണ്ടെത്തുകയും ചെയ്തു. പിന്നീട് കുറച്ചു മാസങ്ങളുടെ ഇൻ്റർവെർഷൻ പോഗ്രാമിലൂടെ ദിയയിലെ വായനാപരമായ ബുദ്ധിമുട്ടുകൾ കുറയുകയും അവളുടെ വായനാ വേഗത മെച്ചപ്പെടുകയും ചെയ്തു. കൂടാതെ അവൾക്ക് ശരിയായ രീതിയിൽ ചിഹ്നങ്ങൾ ഉപയോഗിച്ച് എഴുതാനും, എഴുത്തിലെ വേഗത കൂട്ടാനും സാധിച്ചു. ഗണിതപരമായ കണക്കുകൾ അവൾ വേഗത്തിൽ ചെയ്യാൻ തുടങ്ങി. ദിയയിലെ പഠനപുരോഗതി അവളുടെ ആത്മവിശ്വാസം വർധിപ്പിച്ചു. ദിയയുടെ അധ്യാപകരും മാതാപിതാക്കളും അവളുടെ പഠനനിലവാരം ഉയരുന്നത് കണ്ട് സന്തോഷിക്കാൻ തുടങ്ങി. പരീക്ഷകളിൽ ദിയയ്ക്ക് മെച്ചപ്പെട്ട മാർക്ക് നേടി വിജയിക്കാൻ സാധിച്ചു.
ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് (ASD, ID, SLD, ADHD) കൊടുക്കുന്ന വിദ്യാഭ്യാസത്തെയാണ് സ്പെഷ്യൽ എഡ്യൂക്കേഷൻ എന്ന് പറയുന്നത്. 3 വയസ് മുതൽ ഭിന്ന ശേഷിക്കാരായ കുട്ടികൾക്ക് സ്പെഷ്യൽ എഡ്യൂക്കേഷൻ സാധ്യമാകുന്നു. അക്കാദമിക്ക്സ് മാത്രമല്ല സ്പെഷ്യൽ എഡ്യൂക്കേഷൻ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. അതിൽ തന്നെ Self help Skills അഥവാ ആ കുട്ടിയുടെ Toilet skills, Dressing Skills, Brushing Skills, Eating Skills എന്നിവ Independent ആയി ചെയ്യാൻ അവരെ പ്രാപ്തരാക്കുന്നു സ്പെഷ്യൽ എഡ്യൂക്കേഷൻ കുട്ടികളുടെ motor skills ൻ്റെ വളർച്ചയ്ക്ക് ആവശ്യമായ സേവനങ്ങൾ നൽകുന്നു.ASD, ID,SLD ,ADHD കുട്ടികളുടെ അക്കാദമിക്ക് കഴിവുകളിൽ ആദ്യം നോക്കുന്നത് Pre-academic കഴിവുകൾ ആണ്. 3 മുതൽ 5 വയസ് വരെയുള്ള കുട്ടികളെ പെൻസിൽ hold ചെയ്യാനും, അക്ഷരങ്ങളും ചെറിയ വാക്കുകൾ വായ്ക്കാനും, വരയ്ക്കാനും, എഴുതാനും പഠിപ്പിക്കുന്നു. പിന്നീട് Dyslexia, Dysgraphia, Dyscalculia എന്നീപഠന വൈകല്യമുള്ള കുട്ടികളെ തിരിച്ചറിഞ്ഞ് അവർക്ക് ആവശ്യമായ പ്രത്യേക വിദ്യാഭ്യാസം നൽകുന്നു.
by,
Reshmi I R Special Educator, Nutrimind